ഖരമാലിന്യങ്ങളുടെ ശേഖരണം അവയുടെ മാലിന്യ ഉറവിടത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് , ഖരമാലിന്യ  പരിപാലനത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്,  ഈ  ഘടകത്തിന്റെ ഭാഗമായി  തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ ലഭ്യമാക്കും.

പദ്ധതിയുമായി നഗരസഭകൾ  ഒരു  പങ്കാളിത്ത കരാറിൽ ഒപ്പു വയ്‌ക്കേണ്ടതുണ്ട്. ഈ പങ്കാളിത്ത കരാറിലൂടെ, തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിലുള്ള പ്ലാൻ ഫണ്ട് വിഹിതത്തിൽ കൂടുതൽ  ഗ്രാന്റുകൾ അനുവദിക്കുന്നതാണ്. ഗ്രാന്റ് അനുവദിക്കുന്നതിനായി, അടിസ്ഥാന ഗ്രാന്റ്, ഇൻസെന്റീവ് ഗ്രാന്റ്  എന്നീ രണ്ട്-ഘട്ട സംവിധാനം നടപ്പിലാക്കും. നിക്ഷേപ ആവശ്യങ്ങൾക്കനുസരിച്ച് പ്രതിശീർഷ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ അനുവദിക്കും. പ്രോജക്റ്റ് കാലയളവിൽ, 6 മുനിസിപ്പൽ കോർപ്പറേഷനുകൾക്കും 87 മുനിസിപ്പാലിറ്റികൾക്കും അവർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ആശ്രയിച്ച് അനുവദിക്കപ്പെടുന്ന പ്രതിശീർഷ തുക വ്യത്യാസപ്പെടാം.

ഗ്രാൻറ് വിനിയോഗം

പദ്ധതിയിൽ  നഗരസഭകള്‍ക്കുള്ള മൊത്തം സാമ്പത്തിക സഹായം അടിസ്ഥാന (ബേസിക്), പ്രോത്സാഹന (ഇന്‍സെന്റീവ്) ഗ്രാന്റുകളായി 150 ദശലക്ഷം ഡോളര്‍ വകയിരിത്തിയിട്ടുണ്ട്. മൊത്തം തുകയുടെ 40%  ബേസിക് ഗ്രാന്റാണ്.  നഗര തദ്ദേശ സ്ഥാപനങ്ങള്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചയുടന്‍ ഇത് നല്‍കും. ബാക്കി 60% തുക മാനദണ്ഡങ്ങൾക്ക്  വിധേയമായിട്ടായിരിക്കും  പ്രോത്സാഹന ഗ്രാന്റായി   നല്‍കുന്നത്.

ഗ്രാന്റ് അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം

ഗ്രാന്റ് യോഗ്യതാ മാനദണ്ഡം
ബേസിക് ഗ്രാന്റ് (40%) പദ്ധതിയുമായി പങ്കാളിത്ത കരാറിൽ ഒപ്പു വക്കുന്നതോടെ അടിസ്ഥാന ഗ്രാന്റ്  ലഭ്യമാകും.
ഇൻസെന്റീവ് ഗ്രാന്റ് (40%) (a)   താഴെപ്പറയുന്ന മൂന്ന് നിബന്ധനകൾ പൂർത്തീകരിക്കുന്നതോടെ ഇൻസെന്റീവ് ഗ്രാന്റ് ലഭ്യമാകും

1.   5 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലന പ്ലാൻ തയ്യാറാക്കൽ

2.   സർക്കാരിൻറെ  ഖര മാലിന്യ പരിപാലന  നയം അനുസരിച്ചുള്ള ബൈലോ നിർമിക്കൽ

3.   ഖരമാലിന്യ പരിപാലന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഭൂമി ലഭ്യമാക്കൽ

ഇൻസെന്റീവ് ഗ്രാന്റ് (20%) ●                   താഴെപ്പറയുന്ന  നാല് വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിനനുസരിച്ചൂ  5% ഗ്രാന്റ് വീതം ആകെ 20% ഗ്രാന്റ്  ലഭ്യമാകും:

●                   (b)   ഖരമാലിന്യ പരിപാലന ഘടന അനുസരിച്ചുള്ള രണ്ടു ജീവനക്കാരുടെ നിയമനം

●                   (c)   മാലിന്യ ശേഖരണത്തിനും, കൈമാറ്റത്തിനുമുള്ള കരാർ ഒപ്പുവക്കൽ

●                   (d)   ഉപഭോക്‌തൃ നിരക്കുകൾ ഈടാക്കുന്നതിനും O&M ബഡ്ജറ്റിംഗിനുമായി  പദ്ധതി തയ്യാറാക്കൽ

●                   (e)   പരാതി പരിഹാര സംവിധാനമടക്കമുള്ള  പദ്ധതി നിരീക്ഷണ- മൂല്യ നിർണയ സംവിധാനങ്ങളുടെ നടപ്പിലാക്കൽ

നഗര സഭകൾക്ക് പ്രാദേശിക തലത്തിലുള്ള ഖരമാലിന്യ  പരിപാലനത്തിനുള്ള സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹായം ഈ ഗ്രാന്റുകൾ അനുവദിക്കുന്നതിലൂടെ നൽകുന്നു. പ്രധാനമായും ഗ്രാന്റുകൾ അനുവദിക്കുന്നത് താഴെ പറയുന്ന പ്രവർത്തനങ്ങൾക്കാണ്:

  • ഖരമാലിന്യങ്ങളുടെ പ്രാഥമിക ശേഖരണവും ഉറവിടത്തിൽ നിന്ന് നീക്കുന്നതിനുള്ള ഗതാഗത സംവിധാനങ്ങളും
  • ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിക്കലും അവയുടെ സംസ്കരണവും
  • നിലവിലുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) അല്ലെങ്കിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുടെ (ആർആർഎഫ്) പുനഃസ്ഥാപനവും പുതിയ സംയോജിത എംആർഎഫുകളുടെ വികസനവും
  • ജൈവ മാലിന്യ സംസ്‌ക്കരണത്തിനുള്ള സംവിധാനങ്ങളുടെ വികസനം
  • നിലവിലുള്ള മാലിന്യ  കൂമ്പാരങ്ങൾക്ക്  പ്രതിവിധി നടപ്പിലാക്കി  ഭൂമി  വീണ്ടെടുക്കുക.
  • ഇടക്കാല മാലിന്യസംസ്‌കരണത്തിനായി ഡിസ്‌പോസൽ സെല്ലുകൾ വികസിപ്പിക്കുക
  • പൊതുഇടം വൃത്തിയാക്കൽ, ശുചീകരണങ്ങൾ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ
  • ശുചീകരണ, മാലിന്യ സംസ്കരണ തൊഴിലാളികൾക്കുള്ള സംരക്ഷണ ഉപകരണങ്ങളും മറ്റ് ഉപകരണങ്ങളും
  • പ്രാദേശികതലത്തിലുള്ള മാലിന്യ നിർമാർജന പ്രവർത്തന കരാറുകൾക്കായുള്ള ഓപ്പറേഷൻ മെയിന്റനൻസ് പേയ്മെന്റുകളും പ്രാദേശികാടിസ്ഥാനത്തിൽ മാലിന്യ നിർമാർജനത്തിനു വേണ്ടിയുള്ള  ടിപ്പിംഗ് ഫീസും
  • പരിസ്ഥിതി, സാമൂഹിക ആഘാത ലഘൂകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ
Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content