മേഖലാടിസ്ഥാനത്തിലുള്ള  ഖരമാലിന്യപരിപാലന സംവിധാനങ്ങളുടെ ആസൂത്രണം, രൂപകൽപ്പന, വികസനം എന്നിവ ക്ലസ്റ്റർ മാതൃകയിൽ നടപ്പാക്കുന്നു. പ്രധാനമായും, ഈ ഘടകം ഒന്നിലധികം  നഗര സഭകൾക്ക്  സേവനം നൽകുന്ന മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ നിർമ്മാണം, പുനഃസ്ഥാപനം, തുടങ്ങി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു:

  • പ്രോസസ്സിംഗ്, റീസൈക്ലിംഗ് സംവിധാനങ്ങൾ
  • മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിർമ്മാണം.
  • മുനിസിപ്പൽ മാലിന്യ നിർമാർജനത്തിനായി ട്രാൻസ്ഫർ സ്റ്റേഷനുകളുടെയും മേഖലാ സാനിറ്ററി ലാൻഡ്ഫില്ലുകളുടെയും നിർമ്മാണം
  • നിലവിലുള്ള മാലിന്യ കൂമ്പാരങ്ങൾക്ക് പ്രതിവിധി നടപ്പിലാക്കി  ഭൂമി  വീണ്ടെടുക്കുന്ന പ്രവർത്തനം.
  • ബയോമെഡിക്കൽ മാലിന്യ പരിപാലനത്തിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക.

എല്ലാതലത്തിലുമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലും  മേഖലാ അടിസ്ഥാനത്തിൽ ഖരമാലിന്യ പരിപാലനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും  വികസിപ്പിക്കും. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി, ഇനി പറയുന്ന ഉപപദ്ധതികൾക്കും  പിന്തുണ ഉറപ്പാക്കും.

  • മേഖലാ ഖരമാലിന്യ പരിപാലനത്തിനുള്ള സംവിധാനങ്ങൾ
  • മേഖലാ മുനിസിപ്പൽ മാലിന്യപരിപാലനം അല്ലെങ്കിൽ പുനരുപയോഗ സൗകര്യങ്ങൾ
  • മേഖലാ മെഡിക്കൽ മാലിന്യ നിർമ്മാർജ്ജനവും നിർമ്മാണ മാലിന്യ സംസ്കരണവും
  • നിലവിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ അടച്ചുപൂട്ടി ഭൂമി  വീണ്ടെടുക്കുക.
  • സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് ഈ ഘടകത്തിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

പദ്ധതികൾക്ക് ഭരണാനുമതി തദ്ദേശ ഭരണ വകുപ്പും, സാങ്കേതിക അനുമതി പ്രോജക്ട് ഡയറക്ടറുമാണ് നൽകുന്നത്. ദേശീയ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ 2016, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, കേരള സർക്കാരിന്റെ പുതിയ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ സംബന്ധിച്ച  നിർദേശങ്ങൾ ഈ പ്രവർത്തനങ്ങളിൽ  ഉറപ്പാക്കും.

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content