സംസ്ഥാനത്ത് വികേന്ദ്രീകൃത ഖരമാലിന്യ പരിപാലനം  പ്രോത്സാഹിപ്പിക്കുന്നതിന്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, നഗര തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഘടകം 1 സാങ്കേതിക സഹായവും സ്ഥാപനത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായ മറ്റ് സഹായങ്ങളും നൽകുന്നു.

  • ഖര മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട സ്ഥാപനപരവും നയപരവുമായ പരിഷ്കാരങ്ങൾ നടപ്പാക്കൽ.
  • കാലാവസ്ഥാ/ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അതോടൊപ്പം പദ്ധതി നടപ്പിലാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപ ഉപപദ്ധതികൾ ആസൂത്രണം ചെയ്യുക, രൂപകൽപ്പന ചെയ്യുക, നടപ്പിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ.
  • നഗരസഭകൾക്ക്  ഖര മാലിന്യ പരിപാലന പദ്ധതിയുടെ സുസ്ഥിര  സേവനങ്ങൾ സാധ്യമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുടെ ഏകോപനം.
  • പൊതു അവബോധം സൃഷ്ടിക്കൽ, ലിംഗ സമത്വം, പങ്കാളികളായ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവ ഉറപ്പാക്കൽ.
  • സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളിൽ പ്രോജക്ട് മാനേജ്മെന്റ്, പദ്ധതി ഏകോപനം, പദ്ധതി നിരീക്ഷണം  എന്നിവയ്ക്കുള്ള പിന്തുണയും ഈ ഘടകത്തിൽ  ഉറപ്പാക്കും. കൂടാതെ, എല്ലാ നഗരപ്രദേശങ്ങളിലും പദ്ധതിയുടെ പ്രവത്തനങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖരമാലിന്യപരിപാലനം   ശരിയായ രീതിയിൽ നടപ്പാക്കുന്നതിനും വേണ്ട  സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ പരിശീലനം നൽകുന്നതിനും ഈ ഘടകം  നഗര തദ്ദേശ സ്ഥാപനങ്ങൾക്കും  പൊതുജനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകും.

പ്രവർത്തനങ്ങൾ:

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, സ്റ്റേറ്റ് പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റ് എന്നിവയ്ക്കുള്ള സാങ്കേതിക സഹായം -സംസ്ഥാനത്ത് ഖരമാലിന്യ പരിപാലനത്തിനുള്ള മാർഗ നിർദേശങ്ങൾ  പരിഷ്‌ക്കരിക്കുക, കേരള മുനിസിപ്പാലിറ്റി ആക്ടിൽ  വരുത്തേണ്ട  പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരിക, സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന പദ്ധതി നടപ്പാക്കുന്ന സ്ഥാപനം എന്ന നിലയിൽ സർക്കാർ ഉത്തരവുകൾ തയ്യാറാക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, സംസ്ഥാനതല പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എന്നിവയ്ക്ക് സാങ്കേതിക സഹായം നൽകുക,  വാർഷിക ആസൂത്രണ മാർഗ്ഗനിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ പരിഷ്‌ക്കരിക്കുക.  COVID-19 ന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയായും ശുചിയായും പരിപാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കുക, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ/ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക, അസംഘടിത ശുചീകരണ തൊഴിലാളികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രവർത്തന നടപടിക്രമങ്ങളും തയ്യാറാക്കുക, അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി പങ്കാളികളായ സ്ഥാപനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ തയ്യാറാക്കുക എന്നിവയും ഉൾപ്പെടുന്നു.
  • നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സാങ്കേതിക സഹായം- ഖരമാലിന്യ പരിപാലന  പദ്ധതിയുടെ സേവനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുള്ള സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി, ഘടകം 2-ന് കീഴിൽ ലഭ്യമാകുന്ന എല്ലാ ഗ്രാന്റുകളും യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് നഗര സഭകൾക്ക് ലഭിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുക.  കൂടാതെ ഖരമാലിന്യ പരിപാലനത്തിനുള്ള  ബൈ ലോ തയ്യാറാക്കൽ, നഗരത്തിലുടനീളം ദീർഘകാലാടിസ്ഥാനത്തിൽ ഖരമാലിന്യ പരിപാലന പ്ലാനുകൾ   തയ്യാറാക്കൽ, സാമ്പത്തിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുക വഴി നഗര തദ്ദേശ സ്ഥാപനങ്ങളുടെ  വാർഷിക ധനആസൂത്രണം, ബജറ്റിംഗ്, ഫണ്ട് വിനിയോഗം, റിപ്പോർട്ടിംഗ് എന്നിവയ്ക്കുള്ള സഹായവും നൽകുന്നു. ഇതുകൂടാതെ, ഉപപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള സാങ്കേതിക പിന്തുണയും മറ്റ് ഏജൻസികളുമായി ഔപചാരികമായി പ്രവർത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് കോവിഡ്-19 മാലിന്യ സംസ്കരണം നടപ്പാക്കുന്നതിനുള്ള തൊഴിൽ നിയമങ്ങളും മാനേജ്മെന്റ് സംവിധാനങ്ങളും നടപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • പരിശീലന- ബോധവൽക്കരണ പരിപാടികൾ: ഖരമാലിന്യ പരിപാലന വിദഗ്ധർ,  ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്ക് ഐസിടി അധിഷ്ഠിത ഇ-ലേണിംഗ് ടൂൾ കിറ്റുകളുടെ സഹായത്തോടെയുള്ള   സർട്ടിഫിക്കേഷൻ ലഭ്യമാക്കുക, ക്ലാസ് റൂം അധിഷ്ഠിത വർക്ക്ഷോപ്പുകൾ, മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള   സന്ദർശന പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങി വിവിധ ശാക്തീകരണ പരിപാടികൾ നടപ്പിലാക്കുന്നു.
Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content