കേരള ഖരമാലിന്യ പരിപാലന  പദ്ധതിയുടെ  നയപരമായ കാര്യങ്ങളിൽ പെടാത്ത മറ്റ് ഭരണകാര്യങ്ങളിൽ  സമയബന്ധിതമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഉപപദ്ധതികൾക്ക് ഭരണാനുമതി നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതിയുടെ നടത്തിപ്പിൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ ഇല്ലാതാക്കി പദ്ധതി നടത്തിപ്പ് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ (തദ്ദേശ സ്വയംഭരണ വകുപ്പ്) അധ്യക്ഷതയിൽ എംപവേർഡ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

സ്ഥിരം അംഗങ്ങൾ

  1. അഡീഷണൽ ചീഫ് സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ്)- ചെയർമാൻ/ ചെയർപേഴ്സൺ
  2. പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി അംഗം
  3. പ്രിൻസിപ്പൽ സെക്രട്ടറി, ആസൂത്രണ വകുപ്പ് അല്ലെങ്കിൽ പ്രതിനിധി അംഗം
  4. സെക്രട്ടറി, തദ്ദേശ സ്വയംഭരണം (നഗരകാര്യം)- അംഗം
  5. ഡയറക്ടർ, തദ്ദേശ സ്വയംഭരണം (നഗരകാര്യം)- അംഗം
  6. പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന  പദ്ധതി- കൺവീനർ
  7. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ- അംഗം
  8. പ്രിൻസിപ്പൽ ഡയറക്ടർ  (തദ്ദേശ സ്വയംഭരണ വകുപ്പ്)- അംഗം
  9. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, കേരള ഖരമാലിന്യ പരിപാലന  പദ്ധതി- അംഗം

പ്രത്യേക ക്ഷണിതാക്കൾ

  • നഗര തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതിയുടെ ഭാഗമായ ഏജൻസികളെ പ്രത്യേക ക്ഷണിതാക്കളായി കമ്മിറ്റി യോഗങ്ങളിലേക്ക് ക്ഷണിക്കാം.

സമിതിയുടെ അധികാരങ്ങളും ചുമതലകളും പ്രവർത്തനങ്ങളും:

  1. പദ്ധതിക്ക് കീഴിൽ വരുന്ന എല്ലാ ഉപപദ്ധതികൾക്കും അംഗീകാരം നൽകുകയും ഭരണാനുമതി നൽകുകയും ചെയ്യുക.
  2. വിവിധ സംഭരണ പ്രവർത്തനങ്ങൾക്ക്‌ അംഗീകാരം നൽകുക.
  3. വിവിധ പ്രവൃത്തികൾക്കും സാമഗ്രികൾക്കും കരാർ നൽകുന്നതിനുള്ള അംഗീകാരം നൽകുക.
  4. വിവിധ കൺസൾട്ടന്റുകളുടെ തിരഞ്ഞെടുപ്പിനുള്ള  അംഗീകാരം  നൽകുക.
  5. വിവിധ പ്രവൃത്തികൾ സാമഗ്രികളുടെ വിതരണവും സംബന്ധിച്ച കരാറുകൾ, കൺസൾട്ടന്റുകൾ എന്നിവരുടെ കരാർ പരിധി നീട്ടി നൽകുന്നതിനുള്ള അംഗീകാരം നൽകുക.
  6. പ്രൊജക്‌റ്റ് മാനേജ്‌മെന്റ് യൂണിറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വിവിധ ജോലികൾ, കൺസൾട്ടന്റുകൾ എന്നിവയുടെ കരാറുകൾ പ്രവർത്തനം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ അവസാനിപ്പിക്കുന്നതിനുള്ള അംഗീകാരം നൽകുക.
  7. പദ്ധതിയുടെ വാർഷിക പ്രവർത്തന പദ്ധതികളുടെ അവലോകനവും അംഗീകാരവും.
  8. പ്രോജക്റ്റിൽ പിന്തുടരേണ്ട എല്ലാ സ്റ്റാൻഡേർഡ് ബിഡ്ഡിംഗ് ഡോക്യുമെന്റുകളുടെയും അംഗീകാരം നൽകുക.
  9. വിവിധ വിഷയങ്ങളിൽ ഉപസമിതികളുടെ നിയമനം.
  10. എല്ലാ ജോലികളും പൂർത്തിയാക്കിയതിന് ശേഷമുള്ള പ്രോജക്റ്റ് പൂർത്തീകരണ റിപ്പോർട്ടിന്റെ അംഗീകാരവും പ്രോജക്റ്റിനായുള്ള അംഗീകൃത ഫണ്ടുകളുടെ പരിധിയിൽ പ്രോജക്റ്റ് നടപ്പാക്കലുമായി ബന്ധപ്പെട്ട് ആവശ്യമായ മറ്റ് അനുമതികളും.
  11. പ്രോജക്ട് ഡയറക്ടർ സമർപ്പിച്ച വാർഷിക ബജറ്റ്, വാർഷിക കർമ്മ പദ്ധതി, വാർഷിക ഭരണ റിപ്പോർട്ട് എന്നിവയുടെ അംഗീകാരം.
  12. വാർഷിക അക്കൗണ്ടുകളുടെ അംഗീകാരം.
  13. പദ്ധതി നടപ്പാക്കലിന്റെ പുരോഗതി നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും പദ്ധതി വേഗത്തിലാക്കാൻ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക.
  14. സമയക്രമം അനുസരിച്ച് പദ്ധതി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക.
  15. പ്രോജക്ട് കാലയളവിൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിലും പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളിലും താൽക്കാലിക തസ്തികകളും കരാർ നിയമനവും അനുവദിക്കുക.
  16. എംപവേർഡ് കമ്മിറ്റിയുടെ യോഗം പ്രോജക്ട് ഡയറക്ടർ (കെഎസ്‌ഡബ്ല്യുഎംപി) ചെയർമാൻ/ചെയർപേഴ്‌സണുമായി കൂടിയാലോചിച്ച് നടത്തുക.
  17. പ്രോജക്ട് ഡയറക്ടർ മീറ്റിംഗിന്റെ മിനിറ്റ്സ് തയ്യാറാക്കുകയും ചെയർമാന്റെ / ചെയർപേഴ്‌സന്റെ അംഗീകാരത്തോടെ അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുക.
  18. എംപവേർഡ് കമ്മിറ്റിയുടെ എല്ലാ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഉറപ്പാക്കുക.
  19. എംപവേർഡ് കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കൂടുതൽ പരിശോധന, സൂക്ഷ്മപരിശോധന, അംഗീകാരം എന്നിവ ആവശ്യമില്ല.
  20. കമ്മിറ്റി ഓരോ മൂന്നു മാസത്തിലൊരിക്കൽ അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂടുതൽ തവണ യോഗം ചേരും.
  21. എംപവേർഡ് കമ്മിറ്റിയുടെ ക്വാറം കുറഞ്ഞത് അഞ്ച് അംഗങ്ങളായിരിക്കും.
  22. എംപവേർഡ് കമ്മിറ്റിയുടെ കാലാവധി പദ്ധതി പൂർത്തിയാകുന്നതുവരെയായിരിക്കും.

പരാമര്‍ശം: G.O.(Rt)No.1051/2022/LSGD

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content