കൂത്തുപറമ്പ് നഗരസഭയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ബയോമൈനിങ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.വി.സുജാത ടീച്ചർ നിർവഹിച്ചു.

നഗരസഭയുടെ കീഴിലുള്ള പാലപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ട് ബയോമൈനിംഗ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള നടപടിക്കാണ് തുടക്കമായത്. നാഗ്പൂരിലുള്ള എസ്എംഎസ് കരാർ ഏജൻസി.15 മാസം കൊണ്ട് 0.986 ഏക്കർ സ്ഥലത്തായുള്ള 12081 മെട്രിക് ടൺ മാലിന്യമാണ് നീക്കം ചെയ്യുക. 3.33 കോടി രൂപയാണ് പദ്ധതി തുക.

ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സെക്രട്ടറി ശ്രീ അജി കെ.ആർ, വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ,
കെ.എസ്.ഡബ്ല്യൂ.എം.പി ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ശ്രീമതി.സൗമ്യ.എ.ആർ , ക്ലീൻ സിറ്റി മാനേജർ ശ്രീ.എം.അബ്ദുൽ സത്താർ, വാർഡ് കൗൺസിലർ ശ്രീ.രാജേഷ് പി പി , സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പെർട് ശ്രീ.ഇ.വിനോദ് കുമാർ, എൻവിറോണ്മെന്റൽ എക്സ്പെർട്ട്
ശ്രീ. ധനേഷ് .പി , പി.ഐ.യു എൻജിനീയർ ശ്രീമതി. അമൃഷാ പ്രിയ.പി, സീനിയർ പബ്ലിക് ഹെൽത്ത് ഓഫീസർ,ശ്രീ.ബാബു കുട്ടമ്പുള്ളി എന്നിവർ സംസാരിച്ചു.

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content