ഇരിട്ടി നഗരസഭയിലെ അത്തിതട്ട് ട്രെഞ്ചിംഗ്  ഗ്രൗണ്ട് ബയോ മൈനിങ് നടത്തി ഭൂമി വീണ്ടെടുക്കാനുള്ള പ്രവൃത്തി ഉദ്ഘാടന ചടങ്ങ് ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി   കെ  ശ്രീലത നിർവഹിച്ചു . കേരള ഖരമാലിന്യ പരിപാലന പദ്ധതിവഴി നടപ്പിലാക്കുന്ന പ്രോജെക്ടിലൂടെ  11 സെന്റ് സ്ഥലത്തായുള്ള 1618.49 മെട്രിക് ടൺ മാലിന്യനിക്ഷേപമാണ് ബയോമൈനിങ് നടത്തി വീണ്ടെടുക്കുന്നത്.  55.48 ലക്ഷം രൂപയാണ് പദ്ധതി തുക. എസ് എം എസ് നാഗ്പൂർ എന്ന  ഏജൻസിയാണ് ബയോമൈനിങ് പ്രവർത്തി ചെയ്യുന്നത്.വൈസ് ചെയർമാൻ ശ്രീ  പി പി  ഉസ്മാൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി കെ   സോയ  സ്വാഗതം പറഞ്ഞു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ശ്രീ   എ കെ രവീന്ദ്രൻ ,    പൊതുമരാമത്തു  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ   സുരേഷ്,  വാർഡ് കൗൺസിലർ  ശ്രീമതി   എൻ കെ  ഇന്ദുമതി,  കൗൺസിലർ  ശ്രീ എ  കെ   ഷൈജു,            കെ  എസ്‌ ഡബ്ല്യൂ എം പി    ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർ  ശ്രീമതി സൗമ്യ എ ആർ ,  , സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പെർട്  ശ്രീ  ഇ വിനോദ് കുമാർ, എൻവിറോണ്മെന്റൽ എക്സ്പെർട്ട്   ശ്രീ ധനേഷ് പി , സോളിഡ് വേസ്റ്റ് മാനേജ്മന്റ് എൻജിനീയർ  ശ്രീമതി പ്രിൻസി പോൾ എന്നിവർ ആശംസകൾ അറിയിച്ചു . ക്ലീൻ സിറ്റി മാനേജർ  ശ്രീ  രാജീവൻ     കെ  വി    നന്ദി അർപ്പിച്ചു

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content