
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബയോമൈനിംഗ് മഞ്ചേരി നഗരസഭയില്‍ ആരംഭിച്ചു. 1.10 ഏക്കര്‍ ഭൂമിയില്‍ നിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കം ചെയ്യുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുക. ഒരു മാസത്തിനുള്ളില്‍ വേട്ടേക്കാട് നിന്ന് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യും.